Site iconSite icon Janayugom Online

കൊച്ചി ദർബാർ ഹാളിൽ കലിഗ്രഫി ഫെസ്റ്റിവൽ; അക്ഷര വിസ്മയം തീർത്ത് കലാകാരന്മാർ

കൊച്ചിയിലെ ദർബാർ ഹാളിൽ നടക്കുന്ന കലിഗ്രഫി ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഇന്ത്യയിലെയും വിദേശത്തെയും മുപ്പതോളം കലിഗ്രഫി കലാകാരന്മാർ പങ്കെടുക്കുന്നു. കാഴ്ചക്കാരെ ആകർഷിക്കുന്ന ഒട്ടേറെ കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.

ഈ മേളയിലൂടെ വിവിധ രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം അടുത്തറിയാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നു. പ്രശസ്ത കലിഗ്രഫി ആചാര്യനായ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഐ എൻ എസ് എക്സ് ഫൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രദർശനങ്ങൾ കൂടാതെ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, കലിഗ്രഫി ഫാഷൻ ഷോ, പെൻ ഷോ തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് അക്ഷരങ്ങളുടെ ഈ ലോകം കാണാനായി ഇവിടെയെത്തുന്നത്.

Exit mobile version