Site iconSite icon Janayugom Online

രാത്രിയില്‍ ഭക്ഷണം വാങ്ങാനെത്തി ; യുവാവിനെ മോഷ്ടാവെന്ന് കുരുതി അടിച്ചു കൊന്നു

deathdeath

രാത്രി വൈകി ഭക്ഷണം അന്വേഷിച്ച് എത്തിയ അന്യസംസ്ഥാന തൊളിലാളിയെ നാലംഗസംഘം കൊലപ്പെടുത്തി. മോഷ്ടാവെന്ന് ആരോപിച്ചാണ് ഇയാളെ സംഘം തല്ലിചതച്ചത്. ഒഡീഷ സ്വദേശിയായ രാജേഷാ(32)ണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ഇസ്സത് നഗറിലുള്ള മദപൂറില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു രാജേഷ്.

ജോലി കഴിഞ്ഞ് മടങ്ങി എത്തിയ രാജേഷ് കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണം അന്വേഷിച്ചാണ് കെപിഎച്ച്ബിയിലുള്ള ബിരിയാണി റെസ്റ്റോറന്റില്‍ എത്തുന്നത്. വീട്ടിലേക്ക് കൊണ്ടുപോകാന്‍ എന്തെങ്കിലും ഭക്ഷണം ലഭിക്കുമെന്ന് കരുതിയ രാജേഷ് റസ്റ്റോറന്റിന്റെ ബേസ്മെന്റില്‍ എത്തിയത്. എന്നാല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ബേസ്മെന്റില്‍ മദ്യപാനവും ജന്മദിനാഘോഷങ്ങളും നടത്തുകയായിരുന്നു.

അധികം വന്ന ഭക്ഷണം ആവിശ്യപ്പെട്ട രാജേഷിനെ മോഷ്ടാവെന്ന് ആരോപിച്ച് സംഘം മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. പിന്നീട് അബോധാവസ്തയിലായ അയാളെ അവിടെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. തൊട്ടടുത്ത ദിവസവും ഇതേ സ്ഥലത്ത് ബോധരഹിതനായി കിടക്കുന്ന രാജേഷിനെ കണ്ടവര്‍ ഇയാളുടെ ഭാര്യയെ വിളിച്ച് വരുത്തി വീട്ടിലേക്ക് കൊണ്ടുപോയത്. രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേര്‍ കേസില്‍ അറസ്റ്റിലായതായി സൂചനയുണ്ട്.

ENGLISH SUMMARY:Came late at night to buy food; The young man was beat­en to death
You may also like this video

Exit mobile version