Site iconSite icon Janayugom Online

മയക്കുമരുന്നിനെതിരായ പ്രചാരണം: കായിക യാത്ര സംഘടിപ്പിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാന്‍

മയക്കുമരുന്നിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ക്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് കായിക യാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന്റെയും ജിംനേഷ്യത്തിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി തലത്തിൽ ഉൾപ്പെടെ സ്പോർട്സ് പാഠ്യവിഷയമാക്കും. വിദ്യാർഥികളെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ ആവിഷ്‌കരിക്കും. കായിക മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷമിടുന്നത്. മത്സരങ്ങൾക്കുമപ്പുറം വിദ്യാർഥികൾക്ക് സ്ഥിരമായ നേട്ടം കൈവരിക്കാനും കായികക്ഷമത ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Exit mobile version