Site iconSite icon Janayugom Online

എം ജി ഓണ്‍ലൈന്‍ എംകോം കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ നടത്തുന്ന   എം.കോം. — ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ എന്ന രണ്ട് വര്‍ഷത്തെ (നാല് സെമസ്റ്ററുകള്‍) ബിരുദാനന്തര — ബിരുദ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പൂര്‍ണ്ണമായും ഓണ്‍ലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്.  ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം.  ജോലി ചെയ്യുന്നവര്‍ക്കും റെഗുലര്‍ പഠനം സാധിക്കാത്തവര്‍ക്കും അധികബിരുദം നേടാന്‍ താല്‍പര്യമുളളവര്‍ക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സര്‍വ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്സുകളില്‍ 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2022 ഏപ്രില്‍ 10 നകം പാസ്സാകുന്നവര്‍ക്കും അപേക്ഷിക്കാം.  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്സ് ഫീസ്.  താല്‍പര്യമുള്ളവര്‍ക്ക് www.mguonline.ac എന്ന വബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ www.mgu.ac.in എന്ന സര്‍വ്വകലാശാല വെബ്സൈറ്റില്‍.

 

Eng­lish Sum­ma­ry: can apply for MG Online M.Com course

You may like this video also

Exit mobile version