പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയുള്ള കാനഡ മാധ്യമ റിപ്പോർട്ട് അപകീര്‍ത്തിപ്രചാരണമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അറിവുണ്ടായിരുന്നുവെന്നായിരുന്നു കാനഡ മാധ്യമറിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യമന്തിയും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മനഃപൂര്‍വ്വമായി ഇത്തരത്തിലുള്ള അസംബന്ധ പ്രസ്താവനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ ഉദ്യോഗസ്ഥരെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കണമെന്നും വിദേശകാര്യ മന്ത്രലയം വ്യക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു. കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണിലാണ് വാന്‍കൂവറില്‍വെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ നേരിടാനാരംഭിച്ചു. ഇന്ത്യയ്‌ക്കെതിരേ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.