Site iconSite icon Janayugom Online

ഇന്ത്യയോട് പ്രതികാരം തുടർന്ന് കാനഡ; വിദ്യാർത്ഥികൾക്ക് വിസ നടപടി എളുപ്പമാക്കുന്ന പദ്ധതി നിർത്തലാക്കി

ഇന്ത്യയോട് പ്രതികാരം തുടർന്ന് കാനഡയുടെ നടപടി.വിദ്യാര്‍ത്ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡി വിസാ സംവിധാനം നിർത്തലാക്കി. ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് പദ്ധതി കാനഡ ആരംഭിച്ചത്. 20 ദിവസത്തിനകം വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാർത്ഥികളാണ്. 

എസ്ഡിഎസ് അപേക്ഷകരില്‍ വീസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക് 19% ഉം. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പില്‍ എന്‍ട്രി ടൂറിസ്റ്റ് വീസയും കാനഡ നിര്‍ത്തി. നവംബർ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിലായിരിക്കും പരി​ഗണിക്കുക. റെ​ഗുലർ പെർമിറ്റിന് ഉയർന്ന നിരക്കും കൂടുതൽ സമയവുമെടുക്കും. ഇതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.

Exit mobile version