Site iconSite icon Janayugom Online

കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് ജെ കാര്‍ണി ക്ഷണിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് ജെ കാര്‍ണിയാണ് പ്രധാനമന്ത്രി മോഡി യെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. 

ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോഡിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ത്യയും കാനഡയിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമോയെന്ന് സംശയം ഉയർന്നിരുന്നു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും മോഡി എക്സിൽ കുറിച്ചു. 

Exit mobile version