ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ആർ എസ് പി യോഗത്തിൽ തമ്മിലടി. എൻ കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക്കിനെ അംഗീകരിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്ത മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പറഞ്ഞു. ഇതാണ് തർക്കത്തിന് വഴിവെച്ചത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത് പ്രേമചന്ദ്രൻ ആണെന്നും നൗഷാദ് പറഞ്ഞു.
ഇതിനെതിരെ മണ്ഡലം കമ്മിറ്റി അംഗം ബിജു ലക്ഷ്മി കാന്തന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നു. ഇതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു ചേരിതിരിഞ്ഞ് കയ്യാങ്കളി. ഇരവിപുരത്ത് കാർത്തിക്കിനെ സ്ഥാനാർത്ഥി ആക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി നൗഷാദ് രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം രാജി അംഗീകരിച്ചിരുന്നില്ല.

