Site iconSite icon Janayugom Online

ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം: ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാറമ്പുഴ തെക്കേ തുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (28) നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന കുമാരനെല്ലൂരിലെ വീട്ടിൽ നിന്നും 17.8 കിലോ കഞ്ചാവ് ജില്ലാ പോലീസ് പിടിച്ചെടുത്തിരുന്നു, വീടിനോട് ചേർന്ന് ഡോഗ് ഹോസ്റ്റൽ നടത്തിയിരുന്ന ഇയാൾ പോലീസ് സാന്നിധ്യം മനസ്സിലാക്കിയതിനെ തുടർന്ന് പട്ടികളെ അഴിച്ചുവിട്ട് പോലീസിനെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ഇയാൾ പിടിയിലായത് .

തമിഴ്നാട് തിരുനെൽവേലിക്കടുത്തുള്ള സുരാന്ധയി എന്നസ്ഥലത്ത് വെച്ചാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർസ്റ്റേഷന്‍ എസ് എച്ച് ഓ ഷിജി കെ, എസ് ഐ മാരായ മനോജ് കെ കെ, മനോജ് പി പി, എഎസ്ഐ പത്മകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Cannabis trade under the cov­er of dog hos­tel: Abscon­der arrested

You may also like this video

Exit mobile version