ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് ഇന്ന് നാടിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ നേമം എംഎൽഎയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം വ്യക്തമല്ല. സംസ്ഥാനത്ത് ആകെ നവീകരിച്ച 50 റോഡുകൾക്ക് ഒപ്പമാണ് തലസ്ഥാന നഗരത്തിലെ റോഡുകളും ഇന്ന് ഉദ്ഘാടനം ചെയ്തത്. റോഡ് ഫണ്ട് ബോഡിന്‍റെ മേൽനോട്ടത്തിൽ നഗരത്തിൽ 12 റോഡുകൾ പുനർനിർമിച്ചു. നഗരത്തിലാകെ 28 റോഡുകൾ നവീകരിച്ചു. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം മുടക്കിയ പദ്ധതിക്ക് 135 കോടി രൂപ തിരുവനന്തപുരം കോര്‍പറേഷനും ചെലവഴിച്ചിരുന്നു.
തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ്; ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി

