Site icon Janayugom Online

കോട്ടയത്ത് നിർത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറി; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

കോട്ടയത്ത് കാർ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്. പനച്ചിക്കാട് കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ, ഭാര്യ ജ്യോതി, മകൻ നദാൻ, ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷം കോട്ടയം പനച്ചിക്കാട് സായിപ്പുകവലയിൽ വച്ചായിരുന്നു സംഭവം. പള്ളിയിൽ പോയ ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ, മഴയിൽ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Exit mobile version