Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ വാഹനാപകടം; 5 മരണം റിപ്പോർട്ട് ചെയ്തു

കിഴക്കൻ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസും എസ് യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. ഖാംഗാവ്-ഷെഗാവ് ഹൈവേയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ഒരു ബസും ബൊലേറോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിന് പിന്നാലെ വന്ന ഒരു സ്വകാര്യ ബസ് വീണ്ടും ഇരു വാഹനങ്ങളെയും ഇടിക്കുകയായിരുന്നു. 

സ്വകാര്യ ബസിൻറെ ക്യാബിനിൽ നിന്നും ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Exit mobile version