Site iconSite icon Janayugom Online

ഓച്ചിറയിലെ വാഹനാപകടം; മരിച്ചത് അച്ഛനും മക്കളും,സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി ബസും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ചത് അച്ഛനും മക്കളുമാണെന്നാണ് വിവരം. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിൻസിൻറെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരിക്കേറ്റു. ബിന്ദ്യയുടെ നില ഗുരുതരമാണ്.

അമേരിക്കയിലേക്ക് പോകുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന കെെസ്ആർടിസി ബസിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന ഥാർ ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Exit mobile version