കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻറെ സഹോദരി ആതിര, ദീപു എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോകുകയായിരുന്ന നിയന്ത്രണം വിട്ട് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

