Site iconSite icon Janayugom Online

ആനി രാജയ്ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം: സിപിഐ

anie rajaanie raja

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കെതിരെ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജ­ന്തര്‍മന്തറില്‍ നടത്തിയ പൊതുയോഗത്തില്‍ സംബന്ധിച്ചതിന്റെ പേ­രില്‍ ഇ­പ്പോള്‍ കേസെടുത്തത് അപലപനീയമാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ഇ­തെന്നും സിപിഐ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, കേസെടുത്തതിനെ തുടര്‍ന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെ­ക്രട്ടറികൂടിയായ ആനി രാജ, പട്യാല ഹൗസ് കോടതിയില്‍ ഹാജരായി ജാമ്യം നേടി. കേസ് 2023 ജനുവരി ഏഴിന് പരിഗണിക്കും.

Eng­lish Sum­ma­ry: Case against Annie Raja should be with­drawn: CPI

You may also like this video

Exit mobile version