മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻറെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന ബിഎന്‍എസ് 192, ഐടി നിയമത്തിലെ 67, 65എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

