Site iconSite icon Janayugom Online

ഓണാഘോഷത്തെ കുറിച്ച് വിദ്വേഷ പരാമര്‍ശം: സ്ക്കൂള്‍ അദ്ധ്യാപികയ്ക്ക് എതിരെ കേസ് , സസ്പെന്റ് ചെയ്തു

ഓണാഘോഷത്തെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് തൃശൂര്‍ കടവല്ലൂര്‍ സിറാജ്ജുല്‍ ഉലും സ്ക്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഇവരെ സ്കൂളില്‍നിന്ന് സസ്പെന്‍റ് ചെയ്തു 

ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ട സംഭവത്തിലാണ് കേസ്.മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്.

Exit mobile version