തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ അമ്മ ശ്രീതു അറസ്റ്റില്‍. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് പുതിയ കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവാണെന്ന് കണ്ടെത്തല്‍. നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചിരുന്നു.
പാലക്കാട് നിന്നാണ് അമ്മ ശ്രീതു അറസ്റ്റിലായത്.കേസിൽ ശ്രീതുവിനെ പൊലീസ് പ്രതിചേർത്തിരുന്നില്ല. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെ പ്രതിചേർക്കുകയായിരുന്നു. കേസിൽ ഒന്നാംപ്രതി ഹരികുമാറാണ്. ഇന്ന് ശ്രീതുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കും.കുഞ്ഞിനെ കൊന്നത് ശ്രീതുവിന്റെ അറിവൊടെയാണെന്ന് പൊലീസ് വ്യക്തമായിരുന്നു.ശ്രീതുവിന് സഹോദരനുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

