Site iconSite icon Janayugom Online

സംരക്ഷണ ഭിത്തിയില്ലാത്ത ട്രാന്‍സഫോമറില്‍ പൂച്ച ചത്ത നിലയില്‍

poochapoocha

സംരക്ഷണവേലി സ്ഥാപിക്കാത്ത ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ പൂച്ച ചത്തനിലയില്‍. നെടുങ്കണ്ടം ചക്കക്കാനത്ത് ആലുവമധുര സംസ്ഥാനപാതയോരത്താണ് സംരക്ഷണവേലി ഇല്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ വര്‍ഷങ്ങളായി നില്‍ക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് പൂച്ച ചത്തുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.

നാട്ടുകാര്‍ക്ക് ഭയമായതിനാല്‍ ചത്ത പൂച്ചയെ എടുത്ത് മാറ്റണമെന്ന് പ്രദേശവാസികള്‍ കെഎസ്ഇബിയെ അറിയിച്ചു. ട്രാന്‍സ്‌ഫോര്‍മറില്‍ പൂച്ച ചത്തതോടെ നാട്ടുകാര്‍ ആശങ്കയിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ കടന്ന് പോകുന്നത് ഈ ട്രാന്‍സ്‌ഫോര്‍മറിന്റെ മുമ്പിലൂടെയാണ്. ട്രാന്‍സ്‌ഫോര്‍മറിന്റെ ചുവട്ടില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ കത്തി കരിഞ്ഞ വിവരം നാട്ടുകാര്‍ വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഏറെ നാളായിട്ടും നടപടിയുണ്ടായില്ല. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുവാന്‍ മടിക്കുന്ന നെടുങ്കണ്ടം കെഎസ്ഇബി ബോര്‍ഡിനെതിരെ ഉന്നതതല വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Eng­lish Sum­ma­ry: Cat dead in unshield­ed transformer

You may also like this video

Exit mobile version