Site iconSite icon Janayugom Online

ഓണക്കൂറിൽ സി ബി രാജീവ് വിജയിച്ചു

തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി ബി രാജീവ് വിജയിച്ചു.
558 വോട്ടുകളാണ് രാജീവിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടി പി തെളിയാമ്മേലിന് 337 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി ശ്രീകാന്തിന് 34 വോട്ടുകളും സ്വതത്ര സ്ഥാനാർത്ഥി പൗലോസിന് (മൈനോച്ചൻ) 35 വോട്ടുകളും ലഭിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പ് മാറ്റി വെച്ച ഏക ഗ്രാമ പഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് പുലർച്ചെയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു മരണപ്പെട്ടത്.

Exit mobile version