Site iconSite icon Janayugom Online

വാളയാര്‍ കേസ് ഇന്ന് സിബിഐ കോടതി പരിഗണിക്കും

വാളയാര്‍ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടികളുടെ അമ്മയെ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാക്കിയതിന് ശേഷമുള്ള തുടര്‍ നടപടിക്കണ് കേസ് ഇന്ന് പരിഗണിക്കുന്നത്.അതേസമയം,തങ്ങളെ പ്രതിയാക്കിയ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.വാളയാർ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. 

ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക.വാളയാർ പീഡന കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളിൽ കൂടി സിബിഐ പ്രതി ചേർത്തിരുന്നു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും അതിനുള്ള സൗകര്യമൊരുക്കാനും അമ്മയും രണ്ടാനച്ഛനും പ്രധാന പങ്കുവഹിച്ചു. രക്ഷിതാക്കളെന്ന നിലയിൽ മനഃപൂർവം അശ്രദ്ധവരുത്തിയതായും സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. 

വാളയാർ അട്ടപ്പള്ളത്ത്‌ 2017 ജനുവരി 13നാണ്‌ പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌. മാർച്ച്‌ നാലിന്‌ അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തുടക്കത്തിൽ കേരള പോലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു

Exit mobile version