Site icon Janayugom Online

കേന്ദ്രം സിബിഐയെ ഇറക്കി; സത്യപാല്‍ മാലിക്കിന് നോട്ടീസ്‌

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച മോഡി സര്‍ക്കാരിന്റെ വീഴ്ചകള്‍ വെളിപ്പെടുത്തിയ മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെതിരെ സിബിഐയെ ഇറക്കി. സത്യപാല്‍ മാലിക്കിന്റെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ രംഗത്തിറക്കുമെന്ന് സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളാകെയും പ്രവചിച്ചിരുന്നു. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 49 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മൂലമെന്നായിരുന്നു മാലിക്കിന്റെ വെളിപ്പെടുത്തല്‍.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴയൊരു കേസ് കുത്തിപ്പൊക്കിയാണ് സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. ഈമാസം 28നാണ് സത്യപാല്‍ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകേണ്ടത്. കശ്മീര്‍ ഗവര്‍ണറായിരിക്കെ, റിലയന്‍സ് ഇന്‍ഷൂറന്‍സിനുവേണ്ടി ഒരു ബില്‍ പാസാക്കുന്നതിന് ആര്‍എസ്എസും ബിജെപി നേതാവ് രാം മാധവും തന്നെ നിര്‍ബന്ധിച്ചെന്ന് നേരത്തെ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. ഈ കേസിലാണ് അന്വേഷണം പ്രഖ്യാപിച്ച് നോട്ടീസ്. എന്നാല്‍, ചോദ്യം ചെയ്യലിനിടെ പുല്‍വാമ വെളിപ്പെടുത്തലും ബന്ധപ്പെടുത്തിയേക്കാമെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Eng­lish Sam­mury: Pul­wa­ma dis­clo­sure protest, CBI Notice Against Satya­pal Malik

Exit mobile version