Site iconSite icon Janayugom Online

കെ ഫോണിനെതിരെ സിബിഐ അന്വേഷണം: പ്രതിപക്ഷ ആവശ്യം ഹൈക്കോടതി തള്ളി

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി.കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തളളി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു.പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു.കെ ഫോണ്‍ പദ്ധതിക്ക് പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വി ഡി സതീശന്‍ വാദിച്ചു. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.വാദത്തിനിടെ കോടതിയില്‍ നിന്നും പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷ നേതാവിന് പൊതുതാത്പര്യമല്ല പബ്ലിസിറ്റി താത്പര്യമാണെന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനം. ഹര്‍ജിയില്‍ ലോകായുക്തക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് പിന്‍വലിക്കേണ്ടതായും വന്നു. ആരോപണത്തിന് തെളിവ് ചോദിച്ച കോടതിയോട് സിഎജി റിപ്പോര്ട്ട് ലഭിച്ചതിന് ശേഷം ഹാജരാക്കാം എന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞതും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ സാര്‍വത്രികമാക്കുന്നതിനായി കൊണ്ടുവന്ന പദ്ധതിയാണെന്നും നടപടിക്രമങ്ങളെല്ലാം സുതാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പദ്ധതി നടത്തിപ്പില്‍ അഴിമതിയില്ല. പ്രതിപക്ഷ നേതാവിന്റേത് തെളിവുകളില്ലാത്ത ആരോപണങ്ങളാണെന്നും കേവലം രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി പരിശോധിച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ച് വി ഡി സതീശന്റെ ഹര്‍ജി തള്ളി ഉത്തരവിടുകയായിരുന്നു.

Exit mobile version