പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താനുള്ള സിബിഎസ്ഇയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതിയ പാറ്റേണ്‍ അനുസരിച്ച് ആദ്യ ബോര്‍ഡ് പരീക്ഷ ജനുവരിയിലും രണ്ടാം പരീക്ഷ ഏപ്രിലിലും നടത്തും. രണ്ട് പരീക്ഷകളും മുഴുവന്‍ സിലബസിനെ അടിസ്ഥാനമാക്കി ആയിരിക്കും നടത്തുക.
2025–26 സെഷന്‍ മുതല്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിന്റെ ആദ്യ ബോര്‍ഡ് പരീക്ഷ 2026 ജനുവരിയിലും രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ 2026 ഏപ്രിലിലും നടക്കും.
പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കില്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഏതെങ്കിലും ഒരു പരീക്ഷ എഴുതാം. രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതിലാണോ മികച്ച മാര്‍ക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാന്‍ കഴിയും.
പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള 10, 12 ക്ലാസുകളിലെ പുസ്തകങ്ങൾ എത്താൻ രണ്ട് വർഷമെടുക്കും. ഈ പുസ്തകങ്ങൾ 2026–27 സെഷനിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ, 2025–26 ലെ ബോർഡ് പരീക്ഷകൾ പഴയ സിലബസിലും പുസ്തകങ്ങളിലും തന്നെയാവും നടത്തുകയെന്നും സിബിഎസ്ഇ അധികൃതര്‍ പറയുന്നു.
English Summary: CBSE Board Exam now twice a year
You may also like this video