Site iconSite icon Janayugom Online

വെടിനിർത്തൽ കരാർ ലംഘിച്ചു; പ്രകോപനം തുടർന്ന് പാകിസ്ഥാൻ ആക്രമണം

വിവിധ പ്രദേശങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പ്രകോപനം തുടർന്ന് പാകിസ്ഥാൻ ആക്രമണം. ഉറിയിലും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. എൻ എച്ച് പി സിയുടെ ഓഫീസിന് സമീപവും പാക് ഷെല്ലുകൾ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂർ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തു. നാലിടങ്ങളിൽ പാക് പ്രകോപനമുണ്ടായെന്നും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും കേന്ദ്രം. അതേ സമയം ശക്തമായി തിരിച്ചടിച്ചെന്ന് സേനയും അറിയിച്ചു. 

Exit mobile version