Site iconSite icon Janayugom Online

നെഹ്റുവിന്റെ കത്തുകള്‍ തിരിച്ച് നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് കേന്ദ്രം

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപരമായ കത്തുകള്‍ തിരികെ നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്‍ഡ് ലൈബ്രറി. 2008ല്‍ അന്നത്തെ യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം ഈ കത്തുകള്‍ പൊതു പ്രദര്‍ശനത്തില്‍ നിന്ന് മാറ്റുകയും സ്വകാര്യമായി സൂക്ഷിക്കുകയുമായിരുന്നു. 

1971ല്‍ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് വഴി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ആയിരുന്ന പിഎംഎംഎല്ലിന് കൈമാറിയ ഈ ശേഖരത്തില്‍ 20ാം നൂറ്റാണ്ടിലെ പല പ്രമുഖ വ്യക്തികള്‍ക്കും നെഹ്റു കൈമാറ്റം ചെയ്ത വ്യക്തിഗത കത്തിടപാടുകള്‍ അടങ്ങിയ 51 ബോക്സുകള്‍ ഉള്‍പ്പെടുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ടബാറ്റണ്‍, പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ അസാഫ് അലി, ബാബു ജഗ്ജീവന്‍ റാം എന്നിവര്‍ക്ക് അയച്ച കത്തുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Exit mobile version