കേരളത്തോട് കേന്ദ്രം പകപോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പോലും അര്‍ഹമായ സഹായം നിഷേധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും ഈ അവകാശ നിഷേധത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാണെന്നും ഇതിനായി നാട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് കാറ്റാടിയിലെ എകെജി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കേരളത്തോട് പക പോക്കുന്നു; അര്‍ഹമായ സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി

