Site iconSite icon Janayugom Online

വയനാട് ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയ നിറം കാണുന്നു: ജോസ് കെ മാണി എംപി

വയനാട് മുല്ലക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും, കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് രാഷ്ട്രീയ നിറം കാണാതെ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം സമ്പൂർണ്ണ നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപ്പറമ്പിൽഅധ്യക്ഷത യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രേംചന്ദ് മാവേലി, സുരേന്ദ്രനാഥ പണിക്കർ,ജോൺസൺ അലക്സാണ്ടർ,എം എ മാത്യു, ജോർജ് വാണിയപുരയ്ക്കൽ, ഡോ. എ കെ അപ്പുക്കുട്ടൻ, ഡാനി തോമസ്, മിനി റെജി, ഫ്രാൻസിസ് പാണ്ടിച്ചേരി, ബാബു കുരിശുംമൂട്ടിൽ, ജെയിംസ് കുര്യാക്കോസ്,ഷാജി പുളിമൂട്ടിൽ, സാജൻ അലക്സ്,സജി ജോൺ, ബിജു പാണ്ടിശ്ശേരി, കുര്യാക്കോസ് പുന്നവേലി, ഷാജി കോലാട്ട്, റ്റിറ്റി ജോസ്, അഗസ്റ്റിൻ കെ ജോർജ്,അലക്സാണ്ടർ പ്രാക്കുഴി, വി. ജി സുരേഷ് ബാബു, ജോയിച്ചൻ പീലിയാനിക്കൽ, ജോസഫ് കളത്തിൽ എന്നിവർ സംസാരിച്ചു. 

Exit mobile version