സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം.90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോണ് നിർമാതാക്കൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നി കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.
അതേസമയം കേന്ദ്ര നിര്‍ദേശം ആപ്പിൾ അംഗീകരിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.സ്വന്തം ആപ്പുകൾ മാത്രമേ ആപ്പിൾ ഫോണുകളിൽ പ്രീൻ ഇൻസ്റ്റാൾ ചെയ്യാറുള്ളൂ.തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിൾ ഫോണുകളിൽ പ്രീലോഡ് ചെയ്യാറില്ല.ഇത്തരം നിർദ്ദേശങ്ങൾ ആപ്പിൾ അംഗീകരിക്കാറില്ല.

