Site icon Janayugom Online

തൊഴിൽ രംഗത്തെ കേന്ദ്ര ഇടപെടൽ തൊഴിലാളികൾക്ക് ദോഷമാകുന്നു

രാജ്യത്തിന്റെ തൊഴിൽ നിയമങ്ങൾക്ക് അതീതമായി കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾ തൊഴിലാളികൾക്ക് ദോഷം ചെയ്യുന്നതാണെന്ന് എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനാ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ എഐടിയുസി സമ്മേളനം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. തൊഴിലാളി യുണിയനുകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പോലും കേന്ദ്രം അവഗണിക്കുന്നത് ദൗർഭാഗ്യകരമാണ്.

വിലപേശലിലൂടെയും സമ്മർദ്ദത്തിലുടെയും കേന്ദ്ര സർക്കാർ തൊഴിലാളികളെ വരിഞ്ഞുമുറുക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങളും മറ്റും അന്താരാഷ്ട്ര തൊഴിലാളി സംഘടന രൂപം നൽകിയ നിയമങ്ങൾക്ക് എതിരാണ്. സർക്കാർ‍ ജീവനക്കാരുടെ മേൽ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. തങ്ങളുടെ ഇഷ്ടപ്രകാരം തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുകയാണ് ബിജെപി സർക്കാർ ചെയ്തു വരുന്നത്. അതിനെ തടയിടാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Exit mobile version