Site iconSite icon Janayugom Online

ഗവർണറെ കരുവാക്കുന്ന കേന്ദ്രനയം വിലപ്പോവില്ല: കാനം

ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്രനയം കേരളത്തിൽ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ച് വയലാറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കങ്ങളുടെ ഭാഗമാണ് ഗവർണറുടെ അനാവശ്യ ഇടപെടലുകൾ. ഗവർണർ കേന്ദ്രസർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്നത് അപമാനകരമാണ്. ഗവർണറുടെ വിഷയത്തിൽ വ്യക്തമായ നിലപാടില്ലാത്ത യുഡിഎഫിന് ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കാണണമെന്ന ചിന്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഉപദേശിക്കാൻ ഗവർണർക്ക് യാതൊരു അധികാരവുമില്ല. സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി അനുശാസിക്കുന്ന ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുന്ന കേന്ദ്രം സമാന്തര രാജ്യമായാണ് കേരളത്തെ നോക്കിക്കാണുന്നത്. സർവകലാശാലകൾ മൊത്തത്തിൽ അടക്കിഭരിക്കുന്ന ഗവർണർക്ക് ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒൻപതോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ്. ഇനി പ്രവർത്തിക്കാൻ ബാക്കിയുള്ളത് സിപിഐയിലും സിപിഐ എമ്മിലും മാത്രം. ലോകത്തുള്ള എല്ലാ അധികാരങ്ങളും തന്റേതെന്ന് ഏതെങ്കിലും ശുംഭൻമാർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. 

Eng­lish Summary:Central pol­i­cy of impris­on­ing gov­er­nor worth­less: Kanam
You may also like this video

Exit mobile version