Site iconSite icon Janayugom Online

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് ഇന്ത്യ

അനധികൃത ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഗവണ്മന്റ്. 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.

220 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ചെറിയ തുകയുടെ ലോണിന് പോലും പൌരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. നിരവധി പേര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്സിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയംനടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ പ്രവര്ത്തിക്കുന്ന ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Eng­lish Sum­ma­ry: Cen­tre to ban 138 bet­ting, 94 loan apps with Chi­nese links
You may also like this video

Exit mobile version