Site iconSite icon Janayugom Online

ചച്ചാജി പുരസ്ക്കാരം സന്ധ്യാ ജയേഷിന്

ജവഹര്‍ലാര്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചാച്ചാജി പുരസ്ക്കാരം സന്ധ്യാജയേഷ് പുളിമാത്തിന്റെ പെയ്തൊഴിയാത്ത പ്രണയമേഘം നോവലിന് ലഭിച്ചു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 133-ാം ജന്മദിനമായ നവംബര്‍14 തിങ്കളാഴ്ച പകല്‍ 12ന് തിരുവനന്തപുരം മാഞ്ഞാലികുളം റോഡിലുള്ള ഹോട്ടല്‍ റീജന്‍സില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നല്‍കും.
കേരളീയ സാഹിത്യപുരസ്ക്കാരവും, ആര്‍ കെ രവിവര്‍മ്മ സംസ്ഥാന നോവല്‍ പുരസ്ക്കാരവും പെയ്തൊഴിയാത്ത പ്രണയമേഘത്തിന് ലഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Chacha­ji award to Sand­hya Jayesh

You may also like this video

Exit mobile version