Site iconSite icon Janayugom Online

വിവാദങ്ങൾക്കിടയിൽ ചമ്പൈ സോറൻ ഡൽഹിയിലേക്ക്

ബിജെപിയിലേക്ക് പോകുന്നുവെന്ന വിവാദങ്ങള്‍ കനക്കുന്നതിനിടെ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ചമ്പൈ സോറന്‍ ഡല്‍ഹിയിലേക്ക് പോകുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.ഈ വര്‍ഷം നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കൂറുമാറിയേക്കാമെന്ന വാര്‍ത്തകള്‍ ചൂട് പിടിക്കുന്നതിനിടെ തലസ്ഥാനത്തേക്കുള്ള ഈ യാത്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കുത്തൊഴുക്കിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നലെ കൊല്‍ക്കത്തയില്‍ വച്ച് അദ്ദേഹം ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് ലഭ്യമാകുന്ന വിവരം.സോറന്റെ രാജ്യ തലസ്ഥാന സന്ദര്‍ശനത്തില്‍ മറ്റ് നാല് ജെ.എം.എം എംഎൽഎമാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

അതേസമയം വിവാദങ്ങള്‍ കനക്കുമ്പോഴും തനിക്കെതികരെ ഉയരുന്ന ഊഹാപോഹങ്ങളെ സോറന്‍ പരസ്യമായി തള്ളിക്കളഞ്ഞു.”പുറത്ത് വരുന്ന ഊഹാപോഹങ്ങളെയും റിപ്പോര്‍ട്ടുകളെയും കുറിച്ച് എനിക്കൊന്നും അറിയില്ല.ഞാന്‍ എവിടെയാണോ അവിടെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ദ് സോറനെ എന്ഡഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചമ്പൈ സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.ജാര്‍ഖണ്ഡിന്റെ 12ാമത് മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്റെ കാലാവധി ഹ്രസ്വമായിരുന്നു.ഹേമന്ദ് സോറന് അധികാരം കൈമാറിയ അദ്ദേഹം ജൂലൈയില്‍ രാജി വയ്ക്കുകയായിരുന്നു.

Exit mobile version