Site icon Janayugom Online

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക് തെക്ക് ഭാഗത്തായി ചക്രവാതചുഴലി നിലനിൽക്കുന്നതിന്റെ ഫലമായി ഭൂമധ്യരേഖയ്ക്കും അതിനോട് ചേർന്ന തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ തെക്കൻ തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം ജില്ലവരെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

ENGLISH SUMMARY:Chance of low pres­sure in the Bay of Bengal
You may also like this video

Exit mobile version