Site iconSite icon Janayugom Online

മഴ സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി

സംസ്ഥാനത്ത് അടുത്ത ഒരാഴ്ചക്കാലത്തേക്ക് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ സെപ്റ്റംബർ 8 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. സെപ്റ്റംബർ 8ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തന്നെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതാണ് കേരളത്തിലെ മഴ സാധ്യത സജീവമാക്കുന്നത്. ന്യൂനമർദ്ദം സംബന്ധിച്ചുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുകയാണ്. 

സെപ്റ്റംബർ 5 ന് ഇത് മധ്യ പടിഞ്ഞാറൻ – വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത കാണുന്നു. നിലവിൽ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതിനോടൊപ്പം മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി ആണ് കേരളത്തില്‍ അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപകമായി നേരിയതും, ഇടത്തരവും ആയ മഴക്ക് സാധ്യത സാധ്യതയുണ്ട്. 

Exit mobile version