Site iconSite icon Janayugom Online

ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളിയിൽനിന്ന് വിജയിച്ച ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ചടങ്ങ്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

സ്പീക്കറെയും മുഖ്യമന്ത്രിയെയും സഭാംഗങ്ങളെയും അഭിവാദ്യം ചെയ്തശേഷം ഇരിപ്പിടത്തിലെത്തി. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.

36667 വോട്ടുകള്‍ക്ക് സിപിഐ(എം)ലെ ജെയ്‌ക് സി തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. തുടര്‍ച്ചയായി യുഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലമാണ് പുതുപ്പള്ളി.

Eng­lish Sam­mury: chandy oom­men takes oath as mla

YouTube video player
Exit mobile version