Site iconSite icon Janayugom Online

ചന്ദ്രലേഖ നാഥ് മിസ് കോണ്‍ഫിഡന്റ് ഇന്ത്യ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരള ഫാഷന്‍ ലീഗ് മിസ് കോണ്‍ഫിഡന്റ് ഇന്ത്യ ഫസ്റ്റ് എഡിഷന്‍ ടൈറ്റില്‍ വിന്നര്‍ ചന്ദ്രലേഖ നാഥ്. റിതിക എലിസബത്ത് ജോര്‍ജ്ജ് ഫസ്റ്റ് റണ്ണറപ്പും അഞ്ജന ഗിരീഷ് സെക്കന്റ് റണ്ണറപ്പുമായി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ലിനി റോയ് ചന്ദ്രലേഖ നാഥിന് കിരീടം അണിയിച്ചു. ജേത്രിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മുപ്പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് പതിനായിരം രൂപയും സമ്മാനം നല്കി. ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടന്ന മിസ് കോണ്‍ഫിഡന്റ് ഇന്ത്യ പേജന്റില്‍ കാര്‍ത്തിക വിനീഷ്, ഗായത്രി വര്‍മ, അമല റോസ് ഡൊമനിക്, ലത ജോളി, മെറിന്‍ പോള്‍, ഐറീന്‍ എം ജെ, വൃന്ദ കൃഷ്ണ, ധനശ്രീ സി എസ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ നേട്ടം കൊയ്തു.

കൊച്ചി സ്വദേശിയായ ചന്ദ്രലേഖ നാഥ് ഗോപിനാഥ് പണിക്കരുടേയും രേണു ഗോപിനാഥ് പണിക്കരുടേയും മകളാണ്. ഫസ്റ്റ് റണ്ണറപ്പ് റിതിക എലിസബത്ത് കൊച്ചി സ്വദേശിയും സെക്കന്റ് റണ്ണറപ്പ് അഞ്ജന ഗിരീഷ് കോഴിക്കോട് സ്വദേശിയുമാണ്. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ മുന്നൂറോളം യുവതികള്‍ മത്സരിച്ച പ്രാഥമിക റൗണ്ടില്‍ നിന്നും ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത 12 പേരാണ് ഫൈനലില്‍ മത്സരിച്ചത്. ട്രഡീഷന്‍ വെയര്‍, ലഹങ്ക റൗണ്ട്, ഈവനിംഗ് ഗൗണ്‍ റൗണ്ട് വിഭാഗങ്ങളിലാണ് ഫൈനല്‍ മത്സരം നടന്നത്. ഷോ കോറിയോഗ്രാഫര്‍ ശ്യാം ഖാനും ഗ്രൂമര്‍ ജൂഡ് ഫിലിക്സുമാണ്. കെ എഫ് എല്‍ സ്ഥാപകന്‍ അഭില്‍ദേവ് പ്രൊഡ്യൂസറായിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെ, ലിനി റോയ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Chan­dralekha Nath Miss Con­fi­dent India
You may like this video also

Exit mobile version