Site iconSite icon Janayugom Online

സംസ്ഥാനത്ത് ഹൈസ്ക്കൂളുകളിലെ പ്രവർത്തന സമയങ്ങളിൽ മാറ്റം; ഉത്തരവ് പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

കേരളത്തിലെ ഹൈസ്ക്കൂളുകളിൽ പ്രവൃത്തി സമയങ്ങളിൽ മാറ്റം. ഇനി മുതൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഹൈസ്കൂളുകളിൽ വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ അര മണിക്കൂർ സമയം കൂട്ടി. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാവിലെയും വൈകിട്ടുമായി 15 മിനിറ്റാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ പുതിയ സമയക്രമം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയായിരിക്കും. 

പുതിയ സമയക്രമം അനുസരിച്ചുള്ള ടൈംടേബിൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. 45 മിനിറ്റ് വീതമുള്ള രണ്ട് പീരിയഡുകളാകും ആദ്യം ഉണ്ടാകുക. തുടർന്ന് 10 മിനിറ്റ് ഇടവേള. പിന്നീട് 40 മിനിറ്റ് വീതമുള്ള രണ്ട് പീരിയഡുകൾ. അതിന് ശേഷം ഉച്ചയ്ക്ക് 1 മണിക്കൂർ ഇടവേള. പിന്നീട് ഉച്ചയ്ക്ക് 1.45 മുതൽ 40 മിനിറ്റുള്ള രണ്ട് പീരിയഡുകൾ. തുടർന്ന് വീണ്ടും 5 മിനിറ്റ് ഇടവേള. അതിന്ശേഷം 35ഉം 30 മിനിറ്റുള്ള രണ്ട് പീരിയഡുകൾക്ക് ശേഷം 4.15ന് ക്ലാസ് അവസാനിക്കുന്ന രീതിയിലായിരിക്കും പുതുയ ടൈെംടേബിൾ. 

Exit mobile version