Site iconSite icon Janayugom Online

വന്ദേഭാരത് ഉദ്ഘാടനവും മോഡിയുടെ വരവും; 23 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനവും കണക്കിലെടുത്ത് കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. ഈമാസം 23 മുതല്‍ 25 വരെയാണ് നിയന്ത്രണങ്ങളും മാറ്റവും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ചില ട്രെയിനുകളുടെ സര്‍വീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പല ട്രെയിനുകളും തിരുവനന്തപുരത്തേക്ക് എത്തില്ല.

മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് തന്നെയായിരിക്കും. 23ന് ശബരി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി വരെ മാത്രമാകും സര്‍വീസ് നടത്തുക.

24നും 25നും കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് ഉണ്ടാവു. 24നും 25നും നാഗര്‍കോവില്‍— കൊച്ചുവേളി എക്‌സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. അതേസമയം കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.

Eng­lish Sam­mury: Vande Bharat Inau­gu­ra­tion and Mod­i’s Vis­it in Ker­ala; Change in train ser­vices from 23

Exit mobile version