Site iconSite icon Janayugom Online

അറിവും കഴിവും മാറ്റുരച്ചു ; ജനയുഗം സഹപാഠി — എ കെ എസ് ടി യു അറിവുത്സവം സമാപിച്ചു

അറിവും കഴിവും മാറ്റുരച്ച ജനയുഗം സഹപാഠി — എ കെ എസ് ടി യു അറിവുത്സവം ഏഴാം എഡിഷൻ സമാപിച്ചു . മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സംസ്ഥാനതല വിജ്ഞാന പരീക്ഷ ഉദ്ഘാടനം ചെയ്തു. എല്‍പി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളിലായി വിവിധ ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനതല അറിവുത്സവത്തില്‍ മാറ്റുരച്ചത്. 

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു പ്രസിഡന്റ് കെ കെ സുധാകരന്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ ലോര്‍ദോന്‍ നന്ദി പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷനായി. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, അറിവുത്സവം സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പിടവൂര്‍ രമേശ്, എ കെ എസ് ടി യു ട്രഷറര്‍ കെ സി സ്നേഹശ്രീ, സഹപാഠി എഡിറ്റര്‍ ഡോ. പി ലൈല വിക്രമരാജ്, സഹപാഠി കോ — ഓര്‍‍ഡിനേറ്റര്‍ ആര്‍ ശരത് ചന്ദ്രന്‍ നായര്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. അറിവുത്സവം സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ എം ഡി മഹേഷ് വിജയികളെ പരിചയപ്പെടുത്തി. ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ നന്ദി പറഞ്ഞു.

Exit mobile version