എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്നാണ് കുറ്റപത്രം. നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. എഡിന്നിനെതിരെ ഇവർ പദവിയും അധികാരവും ഉപയോഗിച്ചു. പ്രാശാന്തും ദിവ്യ തമ്മിൽ ഗൂഡാലോചന നടത്തിയതിന് തെളിവില്ല. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയതും ദിവ്യ തന്നെയായിരുന്നു. സ്വന്തം ഫോണിൽ നിന്ന് ദിവ്യ വീഡിയോ പ്രചരിപ്പിച്ചാതായും കണ്ടെത്തിയിട്ടുണ്ട്. യാത്രയയ്പ്പ് യോഗത്തിൽ ക്ഷണമില്ലാഞ്ഞിട്ടും ദിവ്യ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നു. ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്തിയിട്ടില്ല.
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു; പിപി ദിവ്യ ഏക പ്രതി
