ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് 3 മാസം തടവ്. കഴിഞ്ഞ 7 വര്‍ഷമായി നടക്കുന്ന കേസില്‍ അന്ധേരി കോടതിയാൻ് വിധി പറഞ്ഞിരിക്കുന്നത്. വര്‍മ വാദങ്ങള്‍ക്കിടയില്‍ കോടതിയില്‍ ഹാജരാകാതിരുന്നതാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായത്.
വര്‍മയുടെ സ്ഥാപനം നല്‍കിയ ഒരു ചെക്ക് മാറാന്‍ കഴിയാതെ വന്നതോടെയാണ് സംഭവം വിവാദമായത്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്ത പക്ഷം 3 മാസം അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

