Site iconSite icon Janayugom Online

രസതന്ത്രം ചോദ്യ പേപ്പര്‍ കടുകട്ടി: മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ച് അധ്യാപകര്‍

revaluationrevaluation

രസതന്ത്രം ചോദ്യ പേപ്പര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കടുകട്ടിയായെങ്കില്‍… മൂല്യനിര്‍ണ്ണയും അതിലേറെ ദുഷ്ക്കരമെന്ന് അധ്യാപകര്‍. പ്ലസ് ടു പരീക്ഷയുടെ രസതന്ത്രം ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഏറെയും വളരെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് കുട്ടികള്‍ നേരത്തെ പരാതിപ്പെട്ടത്.

ഇന്ന് ആരംഭിച്ച പ്ലസ് ടു ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയത്തിന് അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പല അധ്യാപകരെയും രോഷാകുലരാക്കി. ഒരു വിഭാഗം പ്രതിപക്ഷ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. എന്നാല്‍ ഭരണപക്ഷ സംഘടനകളിലെ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചില്ലെങ്കിലും കുട്ടികളോടെ ശിശുസൗഹാര്‍ദ്ദമായി പെരുമാറണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

2 മാര്‍ക്കും 3 മാര്‍ക്കും 6 മാര്‍ക്കും നല്‍കുന്ന ചോദ്യങ്ങള്‍ക്കുൂള്ള ഉത്തരം എഴുതുമ്പോള്‍ അവസാനം എഴുതുന്ന ഉത്തരം അശ്രദ്ധ കൊണ്ട് തെറ്റിയാല്‍ മാര്‍ക്കു ലഭിക്കില്ല. ഉദാഹരണത്തിന് 6 മാര്‍ക്ക് ലഭിക്കുന്ന ഉത്തരത്തിന്റെ സൂത്രവാക്യം എഴുതി അവസാനഫലം എടുത്ത് എഴുതുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് അശ്രദ്ധകൊണ്ട് തെറ്റിയാല്‍ രണ്ടോ മൂന്നോ മാര്‍ക്ക് നല്‍കാന്‍ മുമ്പ് അവസരമുണ്ടായിരുന്നു. അതാണ് ഇത്തവണത്തെ മൂല്യനിര്‍ണ്ണയത്തില്‍ ഒഴിവാക്കിയത്.

ഇന്ന് പൂര്‍ത്തിയായ മൂല്യ നിര്‍ണ്ണയം നാളെയും തുടരേണ്ട സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയോ മുഖ്യമന്ത്രിയോ ഇടപെട്ട് പരിഹാരം കാണണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നു. ഒരു ദിവസം 15 ചോദ്യ പേപ്പറുകളാണ് ഒരു അധ്യാപകന്‍ നോക്കുന്നത്.

Eng­lish Sum­ma­ry: Chem­istry Ques­tion Paper Tough: Teach­ers walk­out from val­u­a­tion camp

You may like this video also

Exit mobile version