Site iconSite icon Janayugom Online

ചെന്താമരയുടെ ജാമ്യം റദ്ദാക്കി; നടപടി ഇരട്ടക്കൊലപാതകത്തിന് ശേഷം

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കൊലക്കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശിന് സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃ മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 

ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇവർ കൂടോത്രം ചെയ്ത് ഭാര്യയെ തന്നിൽ നിന്ന് അകറ്റിയെന്നായിരുന്നു ഇയാളുടെ വിശ്വാസം. അതിൻറെ വൈരാഗ്യം തീർക്കാനാണ് സജിതയെ കൊലപ്പെടുത്തിയത്. അതിന് ശേഷം പുറത്തിറങ്ങിയ ചെന്താമര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് വീണ്ടും രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയത്. 

Exit mobile version