Site iconSite icon Janayugom Online

പാതിരാവിലും തിളങ്ങി ചെന്താരകം, വിപ്ലവ തിരകളുമായി കൊല്ലം; വിലാപ യാത്ര കരുനാഗപ്പള്ളിയിൽ

രാവിനെ പകലാക്കി കനത്ത മഴയെയും അവഗണിച്ചു് പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ , അന്ത്യാഭിവാദനമേകാൻ കൊല്ലത്ത് കാത്തു നിന്നത് പ്രായഭേദമന്യേ ആയിരങ്ങൾ . രാത്രിയും പുലർച്ചെയും ഓരോ കേന്ദ്രത്തിലുമുള്ള ജനത്തിരക്ക് കാരണം ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത് . ഇന്നലെ രാത്രി 9 മണിയോടെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്ന തരത്തിലാണ് പദ്ധതി ഇട്ടതെങ്കിലും ജന തിരക്ക് മൂലം സമയം ഏറെ വൈകി . നിശ്ചയിച്ച കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി നൂറുകണക്കിന് സ്ഥലങ്ങളിൽ ആൾകൂട്ടം കാത്തുനിന്നു വി എസിന് അന്ത്യാഭിവാദ്യമേകി . വിലാപയാത്ര ഉടൻ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും . 

Exit mobile version