Site iconSite icon Janayugom Online

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ CPI(M) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ദേശീയ‑സംസ്ഥാന മുഖ്യധാരാ രാഷ്ട്രീയപാർട്ടി അദ്ധ്യക്ഷന്മാരുമായിട്ടുള്ള കൂടിക്കാഴ്ച തുടരുന്നു. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയും അഭിപ്രായവും നിർദ്ദേശങ്ങളും ഇലക്ഷൻ കമ്മീഷനുമായി നേരിട്ട് പങ്കുവയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെടുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും ബി എസ് പി നേതാവ് മായാവതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

40 മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ (CEO), 800ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (ERO) ‚3,879ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO), എന്നിവർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗങ്ങൾ ഉൾപ്പെടെ 4 ‚719 സർവ്വകക്ഷി യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ 28 ‚000 ‑ത്തിലധികം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.ഇലക്ഷൻ കമ്മീഷണർ മാരായ ഡോ.സുഖ്‌ബീർ സിംഗ് സന്ധു, ഡോ.വിവേക് ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Exit mobile version