Site iconSite icon Janayugom Online

തമിഴ്നാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ശക്തമായ പേരമാരിയെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് തിരുവണ്ണാമലൈ വിഒസി നഗറിലെ 11ാം സ്ട്രീറ്റില്‍ രാജ്കുമാര്‍ എന്നയാളുടെ വീടിന് മുകളില്‍ കൂറ്റന്‍ പാറയും മണ്ണും ഇടിഞ്ഞ് വീണ് വന്‍ അപകടമുണ്ടായത്.

ദേശീയ ദുരന്ത നിവാരണ സേനയിലെ 40ഓളം ഉദ്യോഗസ്ഥര്‍ കഠിന പരിശ്രമം നടത്തിയിട്ടും 7 പേരുടെ ജിവന്‍ രക്ഷിക്കാനായില്ല.  രാജ്കുമാര്‍ (36), മീന (27), ആര്‍.ഗൗതം (9), ആര്‍ ഇനിയ (7), എസ്.രമ്യ(7), എം.വിനോദിനി (14), മഹാ (7) എന്നിവരാണ് മരിച്ചത്.

Exit mobile version