എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങളില്‍ അഭിമാനകരമായ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍ഡിഎഫ് ഭരണത്തില്‍ കേരളം എങ്ങനെയാണ് മുന്നോട്ട് പോയതെന്ന് ജനങ്ങള്‍ക്ക് കൃത്യമായി ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ അവതരിപ്പിച്ച പ്രകടനപത്രികയിലെ 600 ഇനങ്ങളിൽ വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കിയുള്ളവ നടപ്പാക്കി. ഇക്കാര്യങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ടുകൾ പുറത്തിറക്കുകയും ചെയ്തു. ഇതോടെ നാടിന്റെ വികസനം എന്താണെന്ന് കൃത്യമായി എല്ലാ വർഷവും വിലയിരുത്താൻ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചു.
ജനങ്ങൾ കാര്യങ്ങൾ അറിയേണ്ടതാണെന്ന് ധാരണയിലാണ് എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് സമ്പ്രദായം അവതരിപ്പിച്ചത്. 2017 മുതൽ ജനങ്ങൾ കാര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കി. 2021ലെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ 2022 മുതലുള്ള പ്രോഗ്രസ് റിപ്പോർട്ടുകളിലൂടെ ജനങ്ങൾ അറിയുന്നുണ്ടെന്നും ഇത്തരത്തിൽ നാടിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കുന്ന രീതി രാജ്യത്ത് മറ്റെവിടെയും നടപ്പിസലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

