Site iconSite icon Janayugom Online

‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’; സമരവേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

കേരളത്തിനെതിരെ കേന്ദ്രസർ‌ക്കാര്‍ തുടരുന്ന അവ​ഗണനയ്ക്കെതിരായ സത്യ​ഗ്രഹസമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോ​ഗിച്ച ചായക്കപ്പിലെ വാചകങ്ങള്‍ ചർച്ചയാകുന്നു. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായതിനുപിന്നാലെ ആദ്യബലാത്സം​ഗക്കേസിലെ പരാതിക്കാരി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമാണിത്.ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഇതിനകം വൈറലായി. ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിതയും പ്രതികരിച്ചു.മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ, പിറക്കാതെ പോയ കുഞ്ഞിനോട് ക്ഷമാപണം നടത്തി വൈകാരിക കുറിപ്പാണ് അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ചത്. “കുഞ്ഞാറ്റേ… അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു… ’ എന്ന കുറിപ്പിലെ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

Exit mobile version